'ചില്ലു" വീഡിയോയ്‌ക്ക് സമ്മാനം അരലക്ഷം രൂപ

Wednesday 18 May 2022 12:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗ്യചിഹ്നമായ 'ചില്ലു" അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി ത്രിഡി അനിമേഷൻ വീഡിയോകൾ തയ്യാറാക്കാം. സമ്മാനാർഹരായ ആദ്യമൂന്നു വീഡിയോകൾക്ക് 50,000 രൂപ, 30,000 രൂപ, 20,000 രൂപ എന്നിങ്ങനെ സമ്മാനം നൽകും.

പ്രോത്സാഹനസമ്മാനം 10,000 രൂപ. വീഡിയോകൾക്ക് കുറഞ്ഞത് 30 സെക്കൻഡ് ദൈർഘ്യം വേണം. ഫുൾ എച്ച്.ഡി ക്വാളിറ്റിയിൽ കുറയാതെ തയ്യാറാക്കിയ വീഡിയോകൾ 16 എം.ബി സൈസ് ആക്കി കംപ്രസ് ചെയ്ത് fiblogo@gmail.com ലേക്ക് മേൽവിലാസവും ഫോൺ നമ്പറും സഹിതം ജൂൺ 15നകം അയക്കണം. ഫോൺ: 0471- 2318186.