വഞ്ചിയൂ‌ർ കൗൺസിലർ ഗായത്രിയ്‌ക്ക് വരനായി ഡിവൈഎഫ്ഐ നേതാവ് അജ്‌മൽ, വിവാഹം നാളെ

Tuesday 17 May 2022 11:33 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരസഭയിലെ യുവപ്രതിനിധികളിലൊരാളും വഞ്ചിയൂർ കൗൺസിലറുമായ ഗായത്രി ബാബു നാളെ വിവാഹിതയാകുകയാണ്. തലയോലപ്പറമ്പ് സ്വദേശിയും ഡിവൈഎഫ്‌ഐ മറവന്തുരുത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ അജ്‌മൽ റഷീദാണ് വരൻ. കൊടുങ്ങല്ലൂർ അസ്‌മാബി കോളേജിലെ അദ്ധ്യാപകനാണ് അജ്‌മൽ. സിപിഎം കേന്ദ്രമായ എകെജി സെന്ററിന് തൊട്ടടുത്ത് സെന്റ്. ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിനാണ് വിവാഹം.

സിപിഎം നേതാവും വഞ്ചിയൂർ മുൻകൗൺസിലറുമായ വഞ്ചിയൂർ പി.ബാബുവിന്റെയും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌‌ടർ പി.എസ് ശ്രീകലയുടെയും മകളാണ് ഗായത്രി. തലയോലപ്പറമ്പ് സ്വദേശികളായ റഷീദിന്റെയും സുൽജിതയുടെയും മകനാണ് അജ്‌മൽ. പോണ്ടിച്ചേരി സർവകലാശാലയിലെ പഠനകാലത്തെ എസ്എഫ്ഐ പ്രവർത്തനമാണ് ഇരുവരെയും അടുപ്പിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് നാളെ വിവാഹം.

Advertisement
Advertisement