പാ​ര​മ്പ​ര്യ​ ​വൈ​ദ്യ​ന്റെ​ ​കൊ​ല​പാ​ത​കം​; മുഖ്യപ്രതിയുമായി ഇന്ന് തെളിവെടുപ്പ്

Tuesday 17 May 2022 11:55 PM IST

നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ മൂന്ന് പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷൈബിനെ കൂടാതെ ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ്(32) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ഏറെനേരം വാദം കേട്ട ശേഷമാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിൽ വിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വൈകിട്ട് മുന്നരയോടെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ ഷൈബിൻ അഷ്റഫിനെയും ഷിഹാബുദ്ദീനെയും മുഖാവരണം ധരിപ്പിച്ചാണ് കോടതിയിലും പൊലീസ് സ്‌റ്റേഷനിലും എത്തിച്ചത്. തുടർന്ന് നിലമ്പൂർ സി.ഐ. പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ഷൈബിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസ് വഴിത്തിരിവിൽ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഷൈബിനെതിരെ ഉയർന്ന മറ്റു കൊലപാതക പരാതികളും അന്വേഷണത്തിന് വിധേയമാക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ ലഭിച്ച ഷൈബിന്റെ കൂട്ടാളികളായ മറ്റുരണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും. റിമാന്റിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.


മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​ഷൈ​ബി​ന്റെ​ ​ഭാ​ര്യ

കൊ​ച്ചി​:​ ​പാ​ര​മ്പ​ര്യ​ ​വൈ​ദ്യ​ൻ​ ​ഷാ​ബ​ ​ഷെ​രീ​ഫി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ഷൈ​ബി​ന്റെ​ ​ഭാ​ര്യ​ ​ഫ​സ്‌​ന,​ ​മു​ൻ​ ​എ.​എ​സ്.​ഐ​യും​ ​ഷൈ​ബി​ന്റെ​ ​ജീ​വ​ന​ക്കാ​ര​നു​മാ​യ​ ​സു​ന്ദ​ര​ൻ​ ​എ​ന്നി​വ​ർ​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട് ​തേ​ടി.​ ​ഹ​ർ​ജി​ക​ൾ​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​നാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.
മൂ​ല​ക്കു​രു​ ​ചി​കി​ത്സ​യ്‌​ക്കു​ള്ള​ ​ഒ​റ്റ​മൂ​ലി​ ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2019​ൽ​ ​ഷാ​ബ​ ​ഷെ​രീ​ഫി​നെ​ ​പ്ര​തി​ക​ൾ​ ​മ​ല​പ്പു​റ​ത്തേ​ക്ക് ​ത​ട്ടി​ക്കൊ​ണ്ടു​ ​വ​ന്ന് ​ഒ​ന്നേ​കാ​ൽ​ ​വ​ർ​ഷം​ ​ത​ട​വി​ലാ​ക്കി​ ​പീ​ഡി​പ്പി​ച്ചെ​ന്നും​ ​പി​ന്നീ​ട് ​കൊ​ല​പ്പെ​ടു​ത്തി​ ​വെ​ട്ടി​നു​റു​ക്കി​ ​പു​ഴ​യി​ൽ​ ​ത​ള്ളി​യെ​ന്നു​മാ​ണ് ​കേ​സ്.
പ്ര​വാ​സി​ ​വ്യ​വ​സാ​യി​യാ​യ​ ​ഷൈ​ബി​ന്റെ​ ​നി​ല​മ്പൂ​ർ​ ​മു​ക്ക​ട്ട​യി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​ബാ​ത്ത്റൂ​മി​നോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​മു​റി​യി​ലാ​ണ് ​ഷാ​ബ​ ​ഷെ​രീ​ഫി​നെ​ ​ത​ട​വി​ൽ​ ​പാ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്നും​ ​ഫ​സ്‌​ന​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​ഇ​വ​ർ​ക്ക് ​അ​റി​വു​ണ്ടെ​ന്നു​മാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ദൈ​നം​ദി​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​റി​ല്ലെ​ന്നും​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്നു​മാ​ണ് ​ഫ​സ്‌​ന​യു​ടെ​ ​വാ​ദം.​ ​താ​ൻ​ ​ഷൈ​ബി​ന്റെ​ ​ജീ​വ​ന​ക്കാ​ര​നാ​യ​ത് 2020​ ​ന​വം​ബ​റി​നു​ ​ശേ​ഷ​മാ​ണെ​ന്നും​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​പ​ങ്കി​ല്ലെ​ന്നു​മാ​ണ് ​സു​ന്ദ​ര​ന്റെ​ ​വാ​ദം.

Advertisement
Advertisement