വാസ്‌തുശാസ്‌ത്ര രത്നം പുരസ്‌കാരം ഡോ. ബി. അർജുന് നൽകി

Wednesday 18 May 2022 12:11 AM IST

തിരുവനന്തപുരം: വാസ്‌തുശാസ്‌ത്രരത്നം പുരസ്‌കാരം ഗവ. ചീഫ് വിപ്പും അമ്മമലയാളം ഉപദേശകസമിതി ചെയർമാനുമായ ഡോ. എൻ. ജയരാജ് ഡോ. ബി. അർജുനന് നൽകി ആദരിച്ചു. വാസ്‌തുശാസ്‌ത്ര മേഖലയിലെയും ഭവനനിർമ്മാണരംഗത്തെയും വൈദഗ്ദ്ധ്യം മുൻനിറുത്തിയുള്ള പുരസ്‌കാരം 25,001 രൂപയും പ്രശ‌സ്‌തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ്.

അമ്മമലയാളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന മലയാള ഭാഷാ സ്‌നേഹികളുടെ കുടുംബസംഗമം കേന്ദ്രതൊഴിൽ മന്ത്രാലയ ഉപദേശകസമിതി ഏകാംഗ കമ്മിഷനും അമ്മമലയാളം ഉന്നതാധികാര സമിതി അദ്ധ്യക്ഷനുമായ ഡോ. സി.വി. ആനന്ദബോസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു.

റിട്ട. പൊലീസ് സൂപ്രണ്ട് പി.ബി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മധു മണിമല ചടങ്ങിൽ പങ്കെടുത്തു. മാതൃവന്ദനം ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്‌തു. മുൻ ഡി.ജി.പി പി.പി. ചന്ദ്രശേഖരൻ സമാദരണസഭ ഉദ്ഘാടനം ചെയ്‌തു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്ക് ചടങ്ങിൽ സ്വീകരണം നൽകി. ചലച്ചിത്ര താരം മുക്ത, ബാലതാരം കൺമണി, സംവിധായകൻ എം. പത്മകുമാർ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, മുൻ ഐ.ജി എസ്. ഗോപിനാഥ്, രാഹുൽ ഈശ്വർ, പഴയിടം മുരളി, ആർ. വിജയകുമാർ, സിന്ധു എം. നായർ, ടി.വി. ഹരീന്ദ്രനാഥ കൈമ്മൾ, ശ്രീകുമാർ തൃക്കാരിയൂർ, കെ.ഡി. ഹരികുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷൻ: അമ്മമലയാളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന മലയാള ഭാഷാ സ്‌നേഹികളുടെ കുടുംബസംഗമത്തിൽ ഗവ.ചീഫ് വിപ്പും അമ്മമലയാളം ഉപദേശകസമിതി ചെയർമാനുമായ ഡോ.എൻ.ജയരാജ് വാസ്‌തുശാസ്‌ത്രരത്നം പുരസ്‌കാരം ഡോ.ബി അർജുന് നൽകിയപ്പോൾ

Advertisement
Advertisement