യു.ജി.സി നിർദ്ദേശങ്ങൾ അടുത്ത വർഷം പരിഗണിക്കുമെന്ന് മന്ത്രി

Wednesday 18 May 2022 12:14 AM IST

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് യു.ജി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉടനടി നടപ്പാക്കുക പ്രായോഗികമല്ലെന്നും അടുത്ത അദ്ധ്യയന വർഷം ആലോചിക്കുമെന്നും മന്ത്റി ആർ.ബിന്ദു പറഞ്ഞു. കൂടുതൽ തസ്തിക സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾ വി.സിമാരടങ്ങിയ അക്കാഡമിക് കോൺക്ലേവിൽ ചർച്ചചെയ്തിരുന്നു. നിലവിലെ സമ്പ്രദായങ്ങൾ പരിഷ്കരിക്കുമ്പോൾ അതിന് സമയമെടുക്കും. പരീക്ഷാ പരിഷ്‌കരണ കമ്മിഷന്റെ ശുപാർശകളും സർവകലാശാലകളിൽ സംരംഭകത്വ വികസന പ്ലാനിംഗും ഇക്കൊല്ലം നടപ്പാക്കും. പരീക്ഷാ ഭാരം ലഘൂകരിക്കുന്നതിലും ചില പരീക്ഷകളുടെ നടത്തിപ്പ് കോളേജുകൾക്ക് കൈമാറുന്നതിലും ഇന്റേണൽ മാർക്കിന്റെ കാര്യത്തിലും ഇക്കൊല്ലം തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.