രാഷ്ട്രപതി 26ന് കേരളത്തിൽ

Wednesday 18 May 2022 12:32 AM IST

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറെടുപ്പുകൾ തുടങ്ങി. 26ന് നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. രാഷ്ട്രപതി എപ്പോൾ എത്തുമെന്ന കാര്യത്തിൽ സംസ്ഥാനത്തിന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം ചേരുന്നുണ്ട്.