മരുന്നുകൊടുക്കുന്നതിനിടെ ആന അടിച്ചുതെറിപ്പിച്ചു; പാപ്പാന് ദാരുണാന്ത്യം

Wednesday 18 May 2022 10:55 AM IST

പാലക്കാട്: ഒറ്റപ്പാലം വരിക്കാശേരി മനയിൽ ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. പത്തിരിപ്പാല സ്വദേശിയും ആനയുടെ ഒന്നാം പാപ്പാനുമായ വിനോദ് (30)​ ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

മൂത്തുകുന്നം പത്മനാഭൻ എന്ന ആനയാണ് മരുന്ന് കൊടുക്കുന്നതിനിടെ പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചു തെറിപ്പിച്ചത്. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള ആനയാണ് പാപ്പാനെ മർദ്ദിച്ചത്.

Advertisement
Advertisement