424 ജീവനക്കാരെ പിരിച്ചുവിട്ട് വേദാന്തു

Thursday 19 May 2022 12:45 AM IST

ബംഗളൂരു: 424 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എഡ്യുടെക് കമ്പനിയായ വേദാന്തു. കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരുടെ ഏഴ് ശതമാനത്തെയാണ് വേദാന്തു പിരിച്ചുവിടുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനു ലാഭം ഉണ്ടാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഈ പിരിച്ചുവിടൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ സ്കൂളുകളും കോളേജുകളും സാധാരണ നിലയിൽ ആയതോടെ ഓൺലൈൻ ക്ലാസുകൾ കുറഞ്ഞതാണ് മറ്റൊരു കാരണം. നേരത്തെ കരാർ ജീവനക്കാരായ 200 ഓളം പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞവർഷം സെപ്തംബറിൽ, ഓൺലൈൻ ട്യൂഷനിലെ മുൻനിരക്കാരായിരുന്ന വേദാന്തു, അതിന്റെ സീരീസ് ഇ റൗണ്ടിൽ, എ.ബി.സി വേൾഡ് ഏഷ്യ, കോട്ട്യു, ടൈഗർ ഗ്ലോബൽ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 100 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതിലൂടെ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറായും ഉയർന്നിരുന്നു.

Advertisement
Advertisement