ഇന്ത്യയുടെ ധീരപുത്രൻ,​ എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Wednesday 18 May 2022 10:23 PM IST

തിരുവനന്തപുരം : ഭഗത് സിംഗിന്റെ ജീവചരിത്രം കേരള സർക്കാർ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.കന്നഡ പാഠപുസ്തകത്തിൽ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ് ;എവിടെയില്ലെങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഭഗത് സിംഗ് ഉണ്ടാകും, ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല...

കേരളമെന്തായാലും ഭഗത് സിംഗിന്റെ ചരിത്രം പഠിപ്പിക്കുമെന്ന് ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. .

കഴിഞ്ഞദിവസമാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ പാഠ്യപദ്ധതിയിൽ ഭഗത് സിംഗിനെ ഒഴിവാക്കുകയും ആർ.എസ്. എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തുകയും ചെയ്‌തെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവന്നത്. എന്നാൽ യുവജനങ്ങൾക്ക് പ്രചോദനമാകേണ്ട് കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്‌ഗേവാറിന്റെ പ്രസംഗം മാത്രമാണ് ഉൾപ്പെടുത്തിയത് എന്നാണ് കർണാടകത സർക്കാരിന്റെ വിശദീകരണം.