എൻ.ആർ.ഐ സീറ്റുമാറ്റം: ഹർജികൾ തള്ളി

Thursday 19 May 2022 2:24 AM IST

യൂഡൽഹി:ഒഴിഞ്ഞ് കിടക്കുന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.

തൊടുപുഴയിലെ അൽ നാസർ മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളും 38 എൻ.ആർ.ഐ വിദ്യാർത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒഴിഞ്ഞ് കിടക്കുന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുമെന്ന് പ്രോസ്പെക്ട്സിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisement
Advertisement