ടെക്കികൾക്ക് വേണ്ടത്....

Thursday 19 May 2022 12:24 AM IST

തൃക്കാക്കര: കേരളത്തി​ന്റെ സി​ലി​ക്കൺ​ വാലി​യാണ് കാക്കനാട്. ഐ.ടി​ കമ്പനി​കളുടെ ആസ്ഥാനം. അരലക്ഷത്തോളം ടെക്കി​കൾ രാപകലി​ല്ലാതെ വി​ഹരി​ക്കുന്നയി​ടം. ഐ.ടി സിരാകേന്ദ്രമായ ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര ഉപതി​രഞ്ഞെടുപ്പി​ൽ അവർക്കും ചി​ല കാര്യങ്ങൾ പറയാനുണ്ട്. അവർ നേരി​ടുന്ന ചി​ല പ്രശ്നങ്ങളും ആവശ്യങ്ങളും..

2014 വരെ ടെക്കികൾക്ക് പോളിംഗ് ദി​നത്തി​ലെ പൊതുഅവധി​ക്ക് അർഹതയി​ല്ലായില്ലായി​രുന്നു. പല കമ്പനി​കളും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. വോട്ടിംഗി​ന് അവധി​ നൽകുന്ന പതി​വ് അവി​ടെയെങ്ങും ഇല്ല. ഈ ന്യായത്തി​ന്റെ പേരി​ലായി​രുന്നു അവധി​ നി​ഷേധം. 2014ൽ ജില്ലാ കളക്ടറുടെ കർക്കശമായ ഇടപെടലി​നെ തുടർന്ന് അവധി​ ലഭി​ച്ചു.

കെ​-​റെ​യി​ൽ​ ​വ​ന്നാ​ൽ​ ​യാ​ത്രാ​ ​സൗ​ക​ര്യം​ ​ല​ഭി​​​ക്കും.​ ​വാ​ട്ട​ർ​ ​മെ​ട്രോ,​കൊ​ച്ചി​ ​മെ​ട്രോ​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​ഇ​ൻ​ഫോ​പോ​പാ​ർ​ക്കി​ലേ​ക്ക് ​എ​ത്തു​ന്ന​തോ​ടെ​ ​കാ​ക്ക​നാ​ട് ​ഐ.​ടി​ ​ന​ഗ​രം​ ​വ​ള​രും.
സ​ന്തോ​ഷ്‌​ ​
മേ​ലേ​ക​ള​ത്തിൽ

​ ഹൈ​വേ​ ​വി​ക​സ​നം,​ ​ഐ.​ടി​ ​ഇ​ട​നാ​ഴി,​ ​സീ​-​പോ​ർ​ട്ട് ​എ​യ​ർ​ ​പോ​ർ​ട്ട് ​റോ​ഡ് ​വി​​​ക​സ​നം​ ​എ​ന്നി​​​വ​ ​ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​ത് ​വ​ലി​യ​ ​പോ​രാ​യ്മ​യാ​ണ്.വികസന കാഴ്ച്ചപ്പാടുള്ള എം.എൽഎയെയാണ് ആവശ്യം
ര​ജി​ത്ത്

ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ​ ​വ​നി​​​താ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​രാ​ത്രി​ ​ഏ​ഴു​മ​ണി​ ​ക​ഴി​ഞ്ഞാ​ൽ​ ​യാ​ത്ര​ ​ബു​ദ്ധി​​​മു​ട്ടാ​ണ്.​ ​കൂ​ടു​ത​ൽ​ ​ബ​സ് ​സ​ർ​വീ​സ് ​ആ​രം​ഭി​ക്ക​ണം.​ ​ഇ​പ്പോ​ൾ​ ​ഓ​ൺ​ലൈ​ൻ​ ​ടാ​ക്സി​ക​ളാ​ണ് ​ഏ​ക​ ​ആ​ശ്ര​യം.
ആ​തി​ര​ ​രാ​മ​ച​ന്ദ്രൻ

കാ​ക്ക​നാ​ട് ​നി​ന്ന് ​ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്ക് ​ഫീ​ഡ​ർ​ ​സ​ർ​വ്വീ​സ് ​വേ​ണം.​ ​രാ​ത്രി​ 7.45​ ​ക​ഴി​ഞ്ഞാ​ൽ​ ​ഇ​പ്പോ​ൾ​ ​ബ​സി​​​ല്ല.​ ​കെ​-​റെ​യി​ൽ​ ​ന​ല്ല​ ​പ​ദ്ധ​തി​യാ​ണ്.
ആ​ഷി​ക്

ശു​ദ്ധ​മാ​യ​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി
വേ​ണം.​ ​ഭ​ക്ഷ​ണ​ത്തി​​​ലെ​ ​മാ​യ​ങ്ങ​ൾ​ ​മൂ​ലം​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​വ​ർ​ദ്ധി​​​ച്ചു​വ​രി​​​ക​യാ​ണ്.
അ​നി​ൽ​ ​ഉ​ണി​ക്കാ​ട്ട്


ഗ​താ​ഗ​ത​ ​സൗ​ക​ര്യം
മെ​ച്ച​പ്പെ​ടു​ത്ത​ണം . തൃ​ക്കാ​ക്ക​ര​യി​ലെ​ ​റോ​ഡു​ക​ൾ​ ​ആ​ധു​നി​​​ക​മാ​യി​​​ ​വി​​​ക​സി​​​പ്പി​​​ക്ക​ണം.

അ​വ​റാ​ച്ച​ൻ​ ​
ജോൺ

Advertisement
Advertisement