സി.പി.ഐ സമ്മേളനം

Thursday 19 May 2022 12:36 AM IST
സി.പി.ഐ പന്തളം പടിഞ്ഞാറ് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി എ. പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കരിങ്ങാലിപ്പാടത്തെ കൃഷിക്ക് ജലസൗകര്യം ഒരുക്കാൻ ഹൈപവർ മോട്ടോർ സ്ഥാപിക്കണമെന്ന് സി.പി.ഐ പന്തളം പടിഞ്ഞാറ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ. പി. ജയൻ ഉദ്ഘാടനം ചെയ്തു. ആദ്യകാല നേതാക്കളെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിച്ചു. ജില്ലാ കൗൺസിൽ അംഗം കുറുമ്പകര രാമകൃഷ്ണൻ, ഡി. സജി, ഏഴംകുളം നൗഷാദ്, ജി ബൈജു, പത്മിനിയമ്മ, രേഖ അനിൽ, അഖിൽ, കെ രാഘവൻ, രമ്യ സുരേന്ദ്രൻ, കെ. രവി , കെ .സി. സരസൻ , അഡ്വ. വി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി എസ്. അജയകുമാറിനെയും അസി. സെക്രട്ടറിയായി മഹേഷ് സോമനെയും തിരഞ്ഞെടുത്തു.

Advertisement
Advertisement