അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം: കെ.എസ്.ടി.എ

Thursday 19 May 2022 12:04 AM IST
കെ.എസ്.ടി.എ.ജില്ലാപഠന ക്യാമ്പിൽ ഡോ.രാജാ ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തുന്നു

ഇരവിപേരൂർ: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാൻ സത്വരനടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.

ജില്ലാ പഠനക്യാമ്പിൽ ഡോ.രാജാഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ഡോ.സി.രാമകൃഷ്ണൻ ക്ലാസ് നയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ബിന്ദു, ജില്ലാസെക്രട്ടറി ബിനു ജേക്കബ് നൈനാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ഹരികുമാർ, എൻ.ഡി.വത്സല, പി.കെ.പ്രസന്നൻ, ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദൻ, ഭാരവാഹികളായ എസ്.രാജേഷ്, എം.സാബിറാബീവി, സുജമോൾ. എസ്, പി.ആർ.ബിന്ദു, വി.ഐ.ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.ടി.എ നേതൃത്വത്തിൽ എല്ലാ സബ് ജില്ലകളിലും 'കുട്ടിക്കൊരു വീട്' പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നിർമ്മിച്ച് നൽകും.

Advertisement
Advertisement