ജനപ്രതിനിധികൾ ചൂലെടുത്തു; മത്സ്യമാർക്കറ്റും പരിസരവും ക്ലീൻ

Thursday 19 May 2022 12:07 AM IST
നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റ് പരിസരം ശുചീകരിക്കുന്നു

കാഞ്ഞങ്ങാട്: മഴക്കാലമെത്തിയതോടെ മലിനജലവും മീൻ, കോഴി മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യമാർക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ, കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. മുൻപ് ഡെങ്കിപനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥലത്ത് കഴിഞ്ഞ അഞ്ചുവർഷമായി കൃത്യമായ രീതിയിൽ ജനകീയ ശുചീകരണം നടത്തി മാലിന്യ മുക്തമാക്കുന്നതിനാലാണ് വലിയ തോതിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു. ജനകീയ ശുചീകരണത്തിന് ചെയർപേഴ്സനു പുറമെ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ കെ. ലത, പി. അഹമ്മദലി, കെ.വി സരസ്വതി, കെ. അനീശൻ, കെ.വി മായാകുമാരി, കൗൺസിലർമാരായ ശോഭന, കെ.കെ ജാഫർ, കെ.കെ ബാബു, എൻ അശോക് കുമാർ, ടി.വി സുജിത്ത് കുമാർ, പി.വി മോഹനൻ, എ.കെ ലക്ഷ്മി,ഹെൽത്ത് ഇൻസ്പെക്ടർ മണി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement