ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം

Thursday 19 May 2022 4:40 AM IST

ഒറ്റപ്പാലം: മനിശ്ശീരിയിലെ സ്വകാര്യ വളപ്പിൽ ചികിത്സയിലായിരുന്ന ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാന് ദാരുണാന്ത്യം. പത്തിരിപ്പാല കോഴിശ്ശേരി കുളമ്പടി വീട്ടിൽ വിനോദ് (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. മൂത്തകുന്നം പത്മനാഭൻ എന്ന ആനയാണ് ആക്രമിച്ചത്. ആനയ്ക്ക് മരുന്ന് കൊടുക്കാനായി അടുത്തുചെന്ന വിനോദിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയശേഷം കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ വിനോദ് മരിച്ചു. കുറച്ചുനാളായി ആനയെ അസുഖവുമായി ബന്ധപ്പെട്ട് സ്വകാര്യ ട്രസ്റ്റിന്റെ മനിശ്ശീരിയിലെ വളപ്പിൽ ചികിത്സയ്ക്കായി തളച്ചിരിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ക്ഷേത്ര ട്രസ്റ്റാണ് ആനയുടെ ഉടമ.

Advertisement
Advertisement