പ്രതിപക്ഷത്തിരുന്ന് സമയം കളയാൻ എന്തിനൊരു  എം  എൽ  എ, ജോ ജോസഫിനെ ജയിപ്പിക്കാൻ  കളത്തിലിറങ്ങി കെ ടി ജലീൽ, വീടുകളിൽ സന്ദർശനം

Thursday 19 May 2022 12:29 PM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പെന്ന് കെ ടി ജലീൽ എം എൽ എ. പ്രതിപക്ഷത്തിരുന്ന് സമയം കളയാൻ എന്തിനൊരു എം എൽ എ എന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെടുന്നത് തൂണിലും തുരുമ്പിലും പ്രകടമാണ്. ഭരണത്തോടൊപ്പം സഞ്ചരിച്ച് തൃക്കാക്കരയുടെ വികസന സാദ്ധ്യതകൾക്ക് ചിറകുകൾ നൽകാൻ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ജോ ജോസഫിനെ വിജയിപ്പിക്കാൻ വോട്ടർമാർ തീരുമാനമെടുത്തതായി അവരുടെ മുഖം പറയുന്നുണ്ട് എന്നും കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഡോ. ജോ ജോസഫിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവി തലമുറയോട് ചെയ്യുന്ന പാതകമാകും അതെന്ന് തൃക്കാക്കരയിലെ വോട്ടർമാർ വിശ്വസിക്കുന്നു എന്നും ജലീൽ പറയുന്നു. ഇതിനാെപ്പം കുടുംബസന്ദർശനം നടത്തുന്നതിന്റെയും യോഗങ്ങളിൽ പ്രസംഗിക്കുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡോ: ജോ ജോസഫിനെ തൃക്കാക്കര നെഞ്ചേറ്റും. പ്രതിപക്ഷത്തിരുന്ന് സമയം കളയാൻ എന്തിനൊരു MLA എന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെടുന്നത് തൂണിലും തുരുമ്പിലും പ്രകടമാണ്. ഭരണത്തോടൊപ്പം സഞ്ചരിച്ച് തൃക്കാക്കരയുടെ വികസന സാദ്ധ്യതകൾക്ക് ചിറകുകൾ നൽകാൻ LDF സ്ഥാനാർത്ഥി ഡോ: ജോ ജോസഫിനെ വിജയിപ്പിക്കാൻ വോട്ടർമാർ തീരുമാനമെടുത്തതായി അവരുടെ മുഖം പറയുന്നുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഭാവി തലമുറയോട് ചെയ്യുന്ന പാതകമാകുമതെന്നും ജനങ്ങൾ വിശ്വസിക്കുന്നു. ഡോ: ജോ ജോ, ജൂൺ മൂന്നിന് സിക്സറടിച്ച് സെഞ്ച്വറി തികക്കും.