സിനിമ കണ്ടിട്ട് ലുക്കിനെ കുറിച്ച് ഒരുപാട് പേർ നല്ലത് പറഞ്ഞു; കാണാൻ രസമുണ്ടെന്ന് എനിക്കും തോന്നി; അതിന്റെ രഹസ്യം ഇതാണ്; വീഡിയോ

Thursday 19 May 2022 4:21 PM IST

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോ തീയേറ്ററിൽ നിറഞ്ഞോടുകയാണ്. സിനിമ ചർച്ചയാകുമ്പോൾ അതിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രവും അവരുടെ ലുക്കും കൂടിയാണ് ചർച്ച ചെയ്യപ്പെടുന്നത്.

അടുത്തകാലത്തൊന്നും താരത്തെ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ സംസാരിക്കുന്നു.

' പേടിച്ച് പേടിച്ചാണ് ഈ കഥാപാത്രം ചെയ്തതത്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ്. വളരെ ബോൾഡായിട്ടുള്ള,​ പോസിറ്റീവായിട്ടുള്ള കഥാപാത്രം. ചിത്രം കണ്ടവരെല്ലാം ആ ലുക്ക് നല്ലതാണെന്ന് പറഞ്ഞു. കോസ്റ്റ്യൂംസ് എല്ലാം സമീറ സനീഷാണ് ചെയ്തിരിക്കുന്നത്.

വളരെ ബോൾഡായിട്ടുള്ള കഥാപാത്രമാണെങ്കിലും ഡോ. രശ്മിപാടത്ത് ജീൻസോ ഷർട്ടോ അല്ല ധരിക്കുന്നത്. ഫെമിനൈൻ ആയിട്ടുള്ള വേഷങ്ങളാണ്. സമീറ എന്നോടും വേഷത്തിന്റെ കാര്യത്തിൽ അഭിപ്രായങ്ങൾ ചോദിക്കുമായിരുന്നു. എന്റെ ഇഷ്ടവും കോസ്റ്റ്യൂംസിൽ കൊണ്ടുവന്നിട്ടുണ്ട്. " മഞ്ജു പറഞ്ഞു.