വാഹന നികുതി ഇളവ്: ഹർജികൾ തള്ളി

Friday 20 May 2022 3:19 AM IST

കൊച്ചി: കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ, കോൺട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നിവരുൾപ്പെടെയുള്ള വാഹനയുടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കൊവിഡ് നിയന്ത്രണമുണ്ടായിരുന്ന 15ൽ 12മാസവും പൂർണ നികുതിയിളവും ശേഷിക്കുന്ന കാലം ഭാഗിക ഇളവും സർക്കാർ നൽകിയതു കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.