ഒരു വർഷം സൗജന്യ യാത്ര, ഐ ഫോൺ നേടാനും അവസരം, യാത്രക്കാർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ച് ദോഹ മെട്രോ
Thursday 19 May 2022 11:57 PM IST
യാത്രക്കാർക്ക് ദോഹ മെട്രോയിൽ ഒരു വർഷം സൗജന്യ യാത്ര നേടാൻ അവസരം. ഇത് കൂടാതെ ഭാഗ്യശാലികളെ തേടി ഐ ഫോൺ 13 ഉം കാത്തിരിപ്പുണ്ട്. മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ദോഹ മെട്രോയുടെ പ്രഖ്യാപനം. മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത്. ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്കാണ് ഐ ഫോൺ നേടാൻ അവസരം.
മെട്രോ യാത്രക്കാരിൽ നിന്ന് റാൻഡം നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്കാണ് ഒരു വർഷം സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. നറുക്കെടുപ്പിൽ പങ്കെടുക്കാൻ യാത്രക്കാർ ട്രാവൽ കാർഡ് ഖത്തർ റെയിൽ ആപ്പിലോ ഖത്തർ റെയിലിന്റെ വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യണം. മേയ് 17നും ജൂൺ 17നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്ക് നറുക്കെടുപ്പിലൂടെ ഐ ഫോൺ 13 സമ്മാനമായി ലഭിക്കും.