കണ്ണൂരിൽ മുത്തച്ഛനും ഏഴുവയസുകാരനായ ചെറുമകനും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചു, ഇരുവർക്കും ദാരുണാന്ത്യം

Friday 20 May 2022 4:03 PM IST

കണ്ണൂർ: പള്ളിക്കുളത്ത് പുറകിൽ നിന്നുവന്ന ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് മരണം. സ്‌കൂട്ടർ യാത്രക്കാരായ മുത്തച്ഛനും ഏഴുവയസുകാരനായ ചെറുമകനുമാണ് മരണപ്പെട്ടത്.

എടച്ചേരി കൊമ്പ്രകാവ് സ്വദേശി മഹേഷ് ബാബു, ഇദ്ദേഹത്തിന്റെ ചെറുമകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഗ്യാസ് സിലിണ്ടറുകൾ‌ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ ഇവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങി. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്.