സായാഹ്ന ഒ.പി തുടങ്ങി

Saturday 21 May 2022 12:30 AM IST

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പിക്ക് തുടക്കമായി. ഒ.പി പ്രവർത്തനോദ്ഘാടനം കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം കെ.എം.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. കരിമ്പുഴ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സായാഹ്ന ഒ.പി നടപ്പിലാക്കുന്നത്. ഇതിനായി ഡോക്ടർ, നേഴ്സ് എന്നിവരെ നിയമിച്ചു. പദ്ധതിക്കായി 8.60 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചത്. പി.എ.തങ്ങൾ, വൈസ് പ്രസിഡന്റ് കെ.രജിത, പഞ്ചായത്ത്‌ അംഗം എം.മോഹനൻ, പി.സെയ്ത്, പി.മോഹനൻ, കെ.ടി.രാമചന്ദ്രൻ, കെ.കെ.ഷൗക്കത്ത്, സമീറ സലീം, ഷീബ പാട്ടത്തൊടി, ടി.ഷീജ, ഡോ. ബൈജു, കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement