ഓൺലൈൻ കോഴ്സുമായി കുസാറ്റ്

Saturday 21 May 2022 3:11 AM IST

കൊച്ചി: കുസാറ്റിലെ അദ്ധ്യാപകർ നൈപുണ്യ- തൊഴിലധിഷ്ഠിതമായ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (മൂക്) ആവിഷ്കരിച്ചു. യു.ജി.സി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മൂക് കോഴ്സുകൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനുമുള്ള സെന്റർ ഫോർ ദ ഡെവലപ്മെന്റ് ഒഫ് ഇ-കണ്ടന്റ് കുസാറ്റിൽ സ്ഥാപിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പരമ്പരാഗതവും ഓൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള പ്രായോഗിക വിദ്യാഭ്യാസ രീതിയിലുള്ളതാണ് മൂക്.

മറൈൻ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, മാനേജ്‌മെന്റ്, നിയമം, ഹിന്ദി, സേഫ്റ്റി എൻജിനീയറിംഗ്, എൻവയോൺമെന്റൽ സയൻസ് എന്നിങ്ങനെ വിഷയങ്ങളിലാണ് കോഴ്സുകൾ.

Advertisement
Advertisement