യോർക്കർ എറിയട്ടെ? എന്ത് വേണമെങ്കിലും എറിഞ്ഞോ; നെറ്റ്സിൽ മലിംഗയുടെ പന്തുകൾ അടിച്ചകറ്റി സഞ്ജു
മുംബയ്: നെറ്റ്സ് പരിശീലനത്തിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണിന് പന്തെറിഞ്ഞ് കൊടുക്കുന്ന ബൗളിംഗ് പരിശീലകൻ മലിംഗയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാൻ റോയൽസ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ഇന്നത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി നടത്തിയ നെറ്റ്സ് പരിശീലനത്തിനിടെയാണ് മലിംഗ സഞ്ജുവിന് വേണ്ടി പന്തെറിഞ്ഞത്. പരിശീലനത്തിനിടെ യോർക്കർ എറിയട്ടെ എന്ന് മലിംഗ ചോദിക്കുന്നതും എന്ത് വേണമെങ്കിലും എറിഞ്ഞോളൂ എന്ന് സഞ്ജു മറുപടി പറയുന്നതും വ്യക്തമായി കേൾക്കാൻ സാധിക്കും.
Sanju 🆚 Slinga. 🔥🔥🔥#RoyalsFamily | #ShowerCooler | #RRvCSK | @DettolIndia | @IamSanjuSamson | @ninety9sl pic.twitter.com/RP10OobUd3
— Rajasthan Royals (@rajasthanroyals) May 20, 2022
ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസെടുത്തിട്ടുണ്ട്. രണ്ട് റൺസെടുത്ത ഓപ്പണർ റിതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. ബൗൾട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു പിടിച്ചാണ് റിതുരാജ് പുറത്താകുന്നത്.