നവകേരളം കർമ്മ പദ്ധതി: സർട്ടിഫിക്കറ്റ് വിതരണം

Saturday 21 May 2022 3:35 AM IST

തിരുവനന്തപുരം: യു.എൻ.ഡി.പി ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ജില്ലകളിലെ പട്ടികജാതി-വർഗ്ഗ വിഭാഗത്തിലുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ച ദൃശ്യമാദ്ധ്യമ കോഴ്സിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇന്ന് വൈകിട്ട് മൂന്നിന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

നവകേരളം കർമ്മപദ്ധതി സംസ്ഥാന കോഒാർഡിനേറ്റർ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷയാകും. യു.എൻ.ഡി.പി പ്രോജക്ട് കോഓർഡിനേറ്റർ അരുൺ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. സി-ഡിറ്റ് രജിസ്ട്രാർ എ.കെ. ജയദേവ് ആനന്ദ്, ഹരിതകേരളം മിഷൻ കൺസൾട്ടന്റ് ടി.പി. സുധാകരൻ, സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് മനോജ് കൃഷ്ണൻ, സി-ഡിറ്റ് കോഴ്സ് കോഒാർഡിനേറ്റർ പ്രേം സുജ എന്നിവർ പങ്കെടുക്കും.

ആദിവാസി മേഖലയിൽ നിന്നുള്ള പഠിതാക്കൾക്ക് പുത്തൻ തൊഴിൽ സങ്കേതങ്ങൾ തേടാൻ അവസരമൊരുക്കുന്നതാണ് നവകേരളം കർമ്മപദ്ധതിയെന്ന് ഡോ. ടി.എൻ. സീമ പറഞ്ഞു.