കേപ്പിൽ 25 ശതമാനം വേതനം കൂട്ടി​

Saturday 21 May 2022 12:00 AM IST

തിരുവനന്തപുരം: കോഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (കേപ്പ്) താത്കാലിക ദിവസവേതനക്കാരുടെ വേതനം 25 ശതമാനം കൂട്ടി​. കേപ്പിന് കീഴിലുള്ള സാഗരആശുപത്രി ജീവനക്കാർ, വിരമിച്ച് കരാറടിസ്ഥാനത്തിൽ തുടരുന്നവർ എന്നിവരുടെ വേതനം കൂടും. ഇതിലൂടെ അധികബാദ്ധ്യത 85,21,500 രൂപയാകും. കേപ്പിൽ 2017ലും സാഗരയിൽ 2020ലുമാണ് വേതനം കൂട്ടിയത്.

Advertisement
Advertisement