27 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി - 4 മരണം

Saturday 21 May 2022 12:00 AM IST

കൊല്ലം: മഴക്കെടുതികൾക്കൊപ്പം ജില്ലയിൽ രോഗങ്ങളും പടരുന്നു. 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാലുപേർ എലിപ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച 80 പേർ നിരീക്ഷണത്തിലാണ്.

എലിപ്പനി നിവാരണത്തിന്റെ ഭാഗമായി 23ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഡോക്സി വാഗൺ’ ക്യാമ്പയിൻ ആരംഭിക്കും. വെള്ളം തങ്ങിനിൽക്കുന്ന പ്രദേശങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവർത്തന സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മരുന്നുവിതരണവും ബോധവത്കരണ പരിപാടികളും നടത്തും.

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടർ നടപടികൾക്ക് രൂപം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, ഹാർബർ എൻജിനിയർ സുനിൽ സാമുവേൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജോസ്.കെ. ജോർജ്, ശക്തികുളങ്ങര മെഡിക്കൽ ഓഫീസർ ഡോ. ഷീബ തുടങ്ങിയവർ പങ്കെടുത്തു.

ഹോട്ട്‌ സ്‌പോട്ടുകൾ (ബ്രായ്ക്കറ്റിൽ വാർഡുകൾ)
 താമരക്കുളം

 ഉളിയക്കോവിൽ

 തങ്കശേരി

 തിരുമുല്ലവാരം

 കടപ്പാക്കട

 ഉദയ മാർത്താണ്ഡം പി.എച്ച്.സി പ്രദേശം

 തേവലക്കര (4,10)

 കുലശേഖരപുരം (17),
 ചവറ (5,10,13)

 ഇളമ്പള്ളൂർ (8)

 ഇട്ടിവ (3)

 തൃക്കരുവ (10)

 കെ.എസ് പുരം (12, 22)

 ആര്യങ്കാവ് (5, 9)

 പാലത്തറ (32)

 അഞ്ചൽ (5, 6, 18)

 കുരീപ്പുഴ

 കച്ചേരി

 ചീവോട്

 കമുകുംചേരി

 കടശേരി

 ചെക്കം

മുൻകരുതൽ നടപടി തുടങ്ങി
1. ട്രോളിംഗ് നിരോധന വേളയിൽ പ്രത്യേക ശ്രദ്ധവേണം

2. ബോട്ടുകളിലും ജെട്ടിയിലും ടയറുകളിൽ വെള്ളം കെട്ടിനിറുത്തരുത്

3. ടയറുകൾക്ക് ചുറ്റും ദ്വാരങ്ങളിടണം

4. ബോട്ടിനുള്ളിലെയും ടാങ്കുകളിലെയും വെള്ളം കോരിമാറ്റണം

5. ഉറവിട നശീകരണത്തിന് 31വരെ ശുചീകരണ ക്യാമ്പയിൻ

6. ശുചിത്വ മിഷൻ, ഹരിതകർമ്മ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

ട്രോളിംഗ് നിരോധനവും മഴക്കാലവും മുൻനിറുത്തി രോഗ വ്യാപനത്തിനെതിരെ ശക്തമായ നടപടികളിലൂടെ ജാഗ്രത വർദ്ധിപ്പിക്കും.

അഫ്‌സാന പർവീൺ,

ജില്ലാ കളക്ടർ

Advertisement
Advertisement