ജി. ദേവരാജൻ ശക്തിഗാഥ വാർഷികം

Friday 20 May 2022 11:57 PM IST

കൊല്ലം: ജി.ദേവരാജൻ ശക്തിഗാഥ ശാഖ കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചതിന്റെ പത്താം വാർഷികാഘോഷത്തിന്റെ സമാപനം നാളെ നടക്കും. വൈകിട്ട് 5.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്​ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി ‘രാഗമാലികാ മാധുരി’ എന്നപേരിൽ ഫേസ്ബുക്കിൽ ലൈവ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികൾക്കായി ‘ദേവരാഗാമൃതം 2022’ ഓൺലൈൻ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് നാളെ സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ പ്രസിഡന്റ്​ ഡോ.ദീപ്തി പ്രേം, സെക്രട്ടറി സന്തോഷ് ഇരവിപുരം, ട്രഷറർ ബി.പ്രവീൺ കുമാർ എന്നിവർ പ​ങ്കെടുത്തു.

Advertisement
Advertisement