'ചെങ്ങര പൂരം' ഇന്ന്

Sunday 22 May 2022 1:04 AM IST

കോലഞ്ചേരി: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ 55 ാമത് വാർഷികവും അങ്കണവാടി വാർഷികാഘോഷവുമായ 'ചെങ്ങര പൂരം' ഇന്ന് നടക്കും. രാവിലെ കലാകായിക മത്സരങ്ങളും വൈകിട്ട് 3ന് അങ്കണവാടികളുടെ വാർഷികവും നടക്കും. വൈകിട്ട് 6ന് സംസ്‌കാരിക സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് പി.എൻ. സുരേഷ് ബാബു അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ആദരിക്കും. എൻ.പി. ബാജി, എൻ.പി. ത്യാഗരാജൻ എന്നിവർ ക്യാഷ് അവാർഡുകൾ നൽകും. ജില്ലാ പഞ്ചായത്തംഗം ഉമ മഹേശ്വരി, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ, സെക്രട്ടറി പി.ജി. സജീവ്, എൻ.കെ. ഗോപാലൻ, സൈനബ അലിയാർ, വി.എം. ഷിഹാബ്, എം.പി. ജോസഫ്, ബിജു മഠത്തിപ്പറമ്പിൽ, ടി.എം. സുരേഷ് കുമാർ, അമർ ഹസൻ, മണി സുധാകരൻ, പി.പി. മൈതീൻ തുടങ്ങിയവർ സംസാരിക്കും. സമ്മേളനശേഷം കൊച്ചിൻ കലാഭവന്റെ ഗാനമേളയും നടക്കും.

Advertisement
Advertisement