വിദേശനാണ്യ കരുതൽ ശേഖരത്തിൽ 2.676 ബില്യൺ ഡോളറിന്റെ ഇടിവ്

Sunday 22 May 2022 12:10 AM IST

ന്യൂഡൽഹി: മേയ് 13ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യൺ ഡോളർ കുറഞ്ഞ് 593.279 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിൽ കരുതൽ ധനം 1.774 ബില്യൺ ഡോളർ കുറഞ്ഞ് 595.954 ബില്യൺ ഡോളറായിരുന്നു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രതിവാര ഡേറ്റ പ്രകാരം, മൊത്തത്തിലുള്ള കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി (എഫ്.സി.എ), സ്വർണ കരുതൽ എന്നിവയുടെ ഇടിവാണ് പ്രധാനമായും കരുതൽ ധനത്തിൽ പ്രതിഫലിച്ചത്. എഫ്.സി.എകൾ 1.302 ബില്യൺ ഡോളർ കുറഞ്ഞ് 529.554 ബില്യൺ ഡോളറിലും സ്വർണശേഖരം 1.169 ബില്യൺ ഡോളർ കുറഞ്ഞ് 40.57 ബില്യൺ ഡോളറിലുമെത്തി.