500 സ്‌ക്വാഡുകൾ: ഇന്ന് എൻ.ഡി.എ മഹാസമ്പർക്കം

Sunday 22 May 2022 12:29 AM IST

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ഇ​ന്ന് ​എ​ൻ.​ഡി.​എ​ ​മ​ഹാ​സ​മ്പ​ർ​ക്കം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 500​ ​സ്‌​ക്വാ​ഡു​ക​ൾ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​വീ​ടു​ക​ളി​ലു​മെ​ത്തി​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ന് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​നേ​ട്ട​ങ്ങ​ളും​ ​എ​ൻ.​ഡി.​എ​ ​വി​ജ​യി​ച്ചാ​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​വി​ക​സ​ന​ങ്ങ​ളും​ ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജ​ന​ങ്ങ​ളോ​ട് ​വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ്,​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ത്മ​കു​മാ​ർ,​ ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ്,​ ​എ​ൽ.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​ ​മെ​ഹ​ബൂ​ബ്,​ ​എ​സ്‌.​ജെ.​ഡി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി.​വി.​ ​രാ​ജേ​ന്ദ്ര​ൻ,​ ​കാ​മ​രാ​ജ് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​സി.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​എം.​ടി​ ​ര​മേ​ശ്,​ ​പി.​ ​സു​ധീ​ർ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​പി.​ ​ര​ഘു​നാ​ഥ്,​ ​ബി.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​എ.​ ​നാ​ഗേ​ഷ്,​ ​കെ.​ ​ര​ഞ്ജി​ത്ത് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.