മഞ്ചേരി മെഡിക്കൽ കോളേജ് : റസിഡൻസ് ക്വാർട്ടേഴ്സ് നിർമ്മാണം തുടങ്ങി

Sunday 22 May 2022 12:09 AM IST
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ച റസിഡൻസ് ക്വാർട്ടേഴ്സ് നിർമ്മാണം.


മഞ്ചേരി : മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ റസിഡൻസ് ക്വാട്ടേഴ്സ് നിർമ്മാണം ആരംഭിച്ചു. മൂന്ന് കോടി രൂപ ചെലവിട്ട് 1,490 ചതുരശ്ര അടിയിലാണ് നാല് നില കെട്ടിടം പണിയുന്നത്. പേ വാഡിന് മുന്നിലുള്ള പഴയ നഴ്സിങ് ക്വാർട്ടേഴ്സ് പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഓരോ നിലയിലും 15 പേർക്ക് താമസിക്കാനാകും. മൂന്ന് കിടപ്പുമുറികളും ലിവിംഗ് റൂം, അടുക്കള ഉൾപ്പെടെയുള്ള സൗകര്യത്തോടെയാണ് നിർമ്മാണം. ഒന്നാം നിലയിൽ പാർക്കിങ് സൗകര്യം ഉണ്ടാകും. കോൺക്രീറ്റ് തൂണുകൾ ഉറപ്പിക്കുന്ന പ്രവർത്തികൾ ഇതിനകം പൂർത്തിയായി. നിർമ്മാണം പൂർത്തിയാക്കുന്നതോടെ 24 മണിക്കൂറും ഡോക്ടർമാർ ആശുപത്രിയിൽ തന്നെ താമസിക്കാനാകും. ഇത് രോഗികൾക്ക് ഏറെ ഗുണം ചെയും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്വട്ടേഴ്സിന്റെ നിർമ്മാണം. മെഡിക്കൽ കോളേജ് പൊതുമരാമത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement
Advertisement