മൂക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ നടത്തി,​ അവസാനം വിവാഹം മുടങ്ങി,​ ജോലിയും പോയി,​ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

Sunday 22 May 2022 12:07 AM IST

ദുബായി : മുഖൃസൗന്ദര്യവും ശരീര സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സകൾ ഇന്ന് ലോകത്ത് എല്ലായിടത്തും ലഭ്യമാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം ചികിത്സകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. അത്തരമൊരു അനുഭവമാണ് ദുബായിലെ ഒരു യുവതിക്ക് പറയാനുള്ളത്.

മൂക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നടത്തിയ ചികിത്സയുടെ അവസാനം മൂക്കിന്റെ കോലം തന്നെ മാറിയതാണ് യുവതിക്ക് വിനയായത്. ചികിത്സയുടെ ഫലമായി മൂക്ക് വികൃതമായെന്നും തന്റെ വിവാഹം മുടങ്ങിയെന്ന് കാണിച്ച് യുവതി പരാതി നൽകി. തന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നും യുവതി പരാതിയിൽ പറയുന്നു. . ,​

32കാരിയാണ് ഡോക്ടർക്കും മെഡിക്കൽ സെന്ററിനുമെതിരെ ദുബായ് കോടതിയെ സമീപിച്ചത്. വിചാരണയ്ക്കൊടുവിൽ യുവതിക്ക് 50000 ദിർഗം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.

മൂക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നടത്തിയ ബോട്ടോ‌ക്സ് ചികിത്സയാണ് യുവതിക്ക് വിനയായത്. അന്വേഷണത്തിൽ ഡോക്ടർക്ക് ഈ ചികിത്സയിൽ പ്രാവീണ്യമില്ലെന്ന് കണ്ടെത്തി. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതോടെ മാനസികമായി തകര്‍ന്നുവെന്നും ഒടുവില്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇവര്‍ പരാതിയില്‍ പറ‍ഞ്ഞു. മൂക്കില്‍ നടത്തുന്ന റൈനോപ്ലാസ്റ്റി ശസ്‍ത്രക്രിയക്ക് വേണ്ടിയാണ് യുവതി ഒരു മെഡിക്കല്‍ സെന്ററിലെത്തിയത്. എന്നാല്‍ താന്‍ ബോട്ടോക്സ് ഇഞ്ചക്ഷന്‍ നല്‍കാമെന്നും മൂക്കിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ ഇഞ്ചക്ഷന്‍ കഴിഞ്ഞതോടെ ശക്തമായ തലവേദനയും മൂക്കില്‍ തടിപ്പുമുണ്ടായി. എന്നാല്‍ യുവതിയുടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു

ഡോക്ടറുടെ പിഴവാണ് കാരണമെന്ന് മനസിലായതോടെയാണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കിയത്.ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയ പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പ്രോസിക്യൂഷന്‍, കേസ് അന്വേഷിച്ചത്. യോഗ്യതയില്ലാത്ത ഡോക്ടറെ ഇത്തരം ചികിത്സ നടത്താന്‍ അനുവദിച്ചതിന് മെഡിക്കല്‍ സെന്ററിന് പിഴ വിധിച്ചിട്ടുണ്ട്.