കുട്ടികളുടെ സാന്നിദ്ധ്യത്തിലെ അറസ്റ്റ് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: ബാലാവകാശ കമ്മിഷൻ
Sunday 22 May 2022 2:09 AM IST
തിരുവനന്തപുരം: കുട്ടികളുടെ സാന്നിദ്ധ്യത്തിൽ പൊതുസ്ഥലത്ത് അറസ്റ്റ് നടത്തുമ്പോൾ അവർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകാൻ കമ്മീഷൻ അംഗം ശ്യാമളാദേവി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവത്തിൽ പൊലീസ് ഓഫീസർമാരുടെയും ആദൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും വീഴ്‌ച സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.