ഫ്രഞ്ച് 'ഓപ്പൺ'

Sunday 22 May 2022 3:04 AM IST

പാരീസ് : സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ലാമായ ഫ്രഞ്ച് ഓപ്പണ് ഇന്ന് തുടക്കമാകും. പുരുഷ സിംഗിൾസിൽ അലക്സാണ്ടർ സ്വരേവ്, ഡൊമിനിക്ക് തീം, ജോം ഇസ്‌നർ എന്നിവർക്കെല്ലാം ഇന്ന് മത്സരമുണ്ട്. നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച്, ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ (13) എന്നിവരുടെ ആദ്യ റൗണ്ട് മത്സരങ്ങൾ നാളെയാണ്. വനിതകളിൽ സൊലെയ്ൻ സ്റ്റെഫാൻ, ഗാർബിന മുഗുരുസ, കോകോ ഗൗഫ് എന്നീ പ്രമുഖരും ഇന്ന് ആദ്യ റൗണ്ട് മത്സരങ്ങൾക്കിറങ്ങും.

അതേസമയം പ്രമുഖ താരങ്ങളായ റോജർ ഫെഡറർ, ആൻഡി മുറേ,സെറീന വില്യംസ്, അനസ്താസിയ പൗലച്ചെങ്കോ, എലേന സ്വിറ്റോലിന എന്നിവർ ഇത്തവണ റോളങ് ഗാരോസിൽ മാറ്റുരയ്‌ക്കാനെത്തില്ല.

. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യ,​ ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ അവരുടെ രാജ്യത്തിന്റെ കൊടിക്കീഴിൽ അല്ലാത സ്വതന്ത്രമായിട്ടാകും മത്സരിക്കാനിറങ്ങുക.

Advertisement
Advertisement