വെള്ളിനേഴിയിൽ അശോകവനം ഔഷധഗ്രാമം പദ്ധതിക്ക് തുടക്കമായി

Monday 23 May 2022 12:52 AM IST

ചെർപ്പുളശ്ശേരി: ജില്ലാ ജൈവവൈവിധ്യ ബോർഡ്, വെള്ളിനേഴി പഞ്ചായത്ത്, അടയ്ക്കാപുത്തൂർ സംസ്‌കൃതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന അശോകവനം ഔഷധഗ്രാമം പദ്ധതിക്ക് തുടക്കമായി. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂരിൽ ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ നിർവഹിച്ചു. പഞ്ചായത്തിലെ 5000 വീടുകളിൽ അശോക വൃക്ഷ തൈകൾ നടുന്നതിനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.പരമേശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.അനിൽകുമാർ, കെ.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പത്മപ്രിയ, പഞ്ചായത്ത് മെമ്പർമാരായ സി.ജലജ, സുമ, ഒ.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സെകട്ടറി അജിത, പി.കെ.ശശിധരൻ, കെ.ടി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement