അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Monday 23 May 2022 1:58 AM IST
പെരുമ്പാവൂർ: കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ്, ജനറൽ സെക്രട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹി സലോമി ജോസഫ്, പഞ്ചായത്ത് അംഗം ഷിജി, മണ്ഡലം ഭാരവാഹികളായ യു.എം ഷമീർ, ഖിൽജ, അജിത്ത് കടമ്പനാട്ട്, പീറ്റർ, ബഷീർ, അബ്ബാസ് എന്നിവർ സംസാരിച്ചു.