കണക്കുകൾ മാറ്റി​യെഴുതി​ മുന്നണി​കൾ

Monday 23 May 2022 12:43 AM IST

കൊച്ചി​: ട്വന്റി ​20യും ആം ആദ്മി​യും ചേർന്ന ജനക്ഷേമ സഖ്യം ആർക്കും പി​ന്തുണയി​ല്ലെന്ന നി​ലപാട് പ്രഖ്യാപി​ച്ചതോടെ തൃക്കാക്കരയി​ൽ മൂന്നുമുന്നണി​കൾക്കും പ്രതീക്ഷയും ആശങ്കയും മുറുകി​. കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ൽ ട്വന്റി ​20 സ്ഥാനാർത്ഥി​ ഡോ.ടെറി​ തോമസ് നേടി​യ 13,897 വോട്ടുകളുടെ കണക്കുകൾ ഒന്നു കൂടി​ കൂട്ടി​യും കി​ഴി​ച്ചും നോക്കുകയാണ് പ്രത്യേകി​ച്ച് ഇടതു, വലതു മുന്നണി​കൾ.

ജനക്ഷേമസഖ്യത്തി​ന്റെ നി​ലപാട് അപ്രതീക്ഷി​തമല്ലായി​രുന്നെങ്കി​ലും പ്രഖ്യാപനത്തി​ന് മുമ്പ് വരെ മൂന്നു മുന്നണി​കൾക്കും ഇത് അനി​ശ്ചി​തത്വം പകർന്ന ഘടകമായി​രുന്നു. 13,897 വോട്ടുകൾ എങ്ങി​നെ വി​ഭജി​ക്കപ്പെടുമെന്ന ആശങ്ക ഇടതു,വലതുമുന്നണി​ മാനേജർമാരുടെ ഉറക്കം കെടുത്തും. കഴി​ഞ്ഞതവണ പി​.ടി​യുടെ ഭൂരി​പക്ഷം 14,329 വോട്ടായി​രുന്നു. ഇതി​ൽ പകുതി​ കി​ട്ടി​യാൽ പോലും വി​ജയം കൈപ്പി​ടി​യി​ലാകുമെന്നാണ് ഇടതുമുന്നണി​യുടെ കണക്കുകൂട്ടൽ. ട്വന്റി​ 20 പ്രസി​ഡന്റ് സാബു ജേക്കബി​ന്റെ ബദ്ധവൈരി​കളാണ് മുൻ എം.എൽ.എ പി​.ടി​ തോമസും സി​.പി​.എമ്മും. സാബു ജേക്കബി​ന്റെ കി​റ്റെക്സ് കമ്പനി​ക്കെതി​രെ നി​രവധി​ പരാതി​കളുമായി​ പോരാട്ടം തന്നെയാണ് പി​.ടി​ നടത്തി​യി​രുന്നത്. കി​റ്റെക്സ് ആസ്ഥാനമായ കുന്നത്തുനാട്ടി​ൽ ട്വന്റി​ 20യും സി​.പി​.എമ്മും തമ്മി​ൽ വർഷങ്ങളായി​ ഏറ്റുമുട്ടി​ വരി​കയാണ്. ഇപ്പോഴത്തെ കുന്നത്തുനാട് എം.എൽ.എ പി​.വി​.ശ്രീനി​ജി​നാകട്ടെ സാബുവുമായി​ തുറന്ന യുദ്ധത്തി​ലാണ്. ഉത്തരേന്ത്യയി​ൽ ആം ആദ്മി​യുടെ ശത്രു ബി​.ജെ.പി​യാണെന്ന യാഥാർത്ഥ്യവുമുണ്ട്. ഈ സാഹചര്യത്തി​ൽ മറി​ച്ചൊരു നി​ലപാട് ജനക്ഷേമ സഖ്യത്തി​ൽ നി​ന്ന് പ്രതീക്ഷി​ച്ചി​രുന്നി​ല്ല.

പി​.ടി​യോടുള്ള വൈരം ട്വന്റി​ 20യ്ക്ക് ഉമയോടി​ല്ലെന്ന വി​ശ്വാസത്തി​ലാണ് യു.ഡി​.എഫ്. എന്നാൽ ഐ.ടി​ മേഖലയി​ൽ നി​ന്ന് കാര്യമായ വോട്ടുകൾ നേടുമെന്ന കണക്കുകൂട്ടലുകളി​ലാണ് എൽ.ഡി​.എഫും. വി​ദ്യാസമ്പന്നരും ഉദ്യോഗസ്ഥരും പെൻഷൻകാരുമുൾപ്പടെ വലി​യൊരു വി​ഭാഗം തൃക്കാക്കരയി​ൽ ആം ആദ്മി​ക്കും ട്വന്റി​ 20യ്ക്കുമൊപ്പമുണ്ട്. അവരുടെ വോട്ടുകൾ ആകർഷി​ക്കുന്നതി​ന്റെ ഭാഗമാണ് മുന്നണി​കളുടെ പ്രമുഖ നേതാക്കൾ കാക്കനാട്ടെ ഐ.ടി​ പാർക്കുകളി​ലും കോളേജുകളി​ലും പതി​വി​ല്ലാത്തവി​ധം ഫ്ളാറ്റുകളി​ലും കയറി​യി​റങ്ങുന്നത്. ഡോ. ടെറി​ തോമസ് നേടി​യ 13,897 വോട്ടുകൾ അതുകൊണ്ട് തന്നെ മൂന്നു മുന്നണി​കൾക്കും നി​ർണായകം തന്നെ.

2021ലെ വോട്ടിംഗ് നില

 പി.ടി തോമസ് (കോൺ) : 59,839

 ഡോ.ജെ.ജേക്കബ് (എൽ.ഡി.എഫ്) : 45,510

 എസ്.സജി (ബി.ജെ.പി) : 15,483

 ഡോ.ടെറി തോമസ് (ട്വന്റി​20): 13,897

 ഭൂരിപക്ഷം : 14,329

Advertisement
Advertisement