ഇന്ധനനികുതി : സർക്കാർ വാക്ക് പാലിക്കണമെന്ന് ചെന്നിത്തല

Monday 23 May 2022 12:53 AM IST

തിരുവനന്തപുരം: കേന്ദ്രം പെട്രോൾ, ഡീസൽ നികുതി കുറച്ചാൽ കേരളവും കുറക്കുമെന്നു പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പാലിക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി നികുതി കുറഞ്ഞതിനെ സംസ്ഥാന സർക്കാർ നികുതി കുറച്ചു എന്ന മട്ടിൽ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നേരത്തെ, ഇടതുസർക്കാർ അധികാരത്തിൽ വന്ന അന്നു മുതൽ സംസ്ഥാന നികുതിയിൽ നിന്നും നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ല. കേന്ദ്രത്തേക്കാൾ കൂടുതൽ ഇന്ധനനികുതി ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ഇതിൽ നിന്നു നേരിയ ആശ്വാസംപോലും നൽകാതെ സർക്കാർ ഒളിച്ച് കളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.