ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ ,​ നടപടി കൊവിഡ് കേസുകളിലെ വർദ്ധനവ് കാരണം

Sunday 22 May 2022 11:07 PM IST

റിയാദ് : ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് യാത്രാവിലക്ക് ഏ‍ർപ്പെടുത്തിയത്.

.ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, റിപ്പബ്ലിക് ഓഫ് കോങ്കോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്

ആഴ്ചകളായി ഈ രാജ്യങ്ങിൽ പ്രതിദിന കൊവിഡ് കേസുകളിലുണ്ടാകുന്ന വർദ്ധനയാണ് വിലക്കിന് കാരണം.

Advertisement
Advertisement