സഹകാർ ഭാരതി ജില്ലാ സമിതി

Monday 23 May 2022 12:28 AM IST

പത്തനംതിട്ട: ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയും സാമ്പത്തിക ഉന്നമനവും സഹകരണത്തിലൂടെയേ സാദ്ധ്യമാവുകയുള്ളുവെന്ന് സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റ് പി.സുധാകരൻ അഭിപ്രായപ്പെട്ടു. സഹകാർ ഭാരതി സമ്പൂർണ്ണ ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ്‌ ജി.അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ, വൈസ് പ്രസിഡന്റ്‌ പി.ആർ.മുരളീധരൻ, സെക്രട്ടറിമാരായ എസ്.പത്മഭൂഷൺ, അഡ്വ. സി.പ്രദീപ്‌ കുമാർ, മഹിളാ സെൽ സംസ്ഥാന സമിതി അംഗം ലതാരാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ജി.മനോജ്‌ , വൈസ് പ്രസിഡന്റ്‌ അഡ്വ.ശ്യാം മണിപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സംഘടനാ സെക്രട്ടറിയായി പി.വി.ബോസ്, അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ സെക്രട്ടറിയായി മധുസൂദനകുമാർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement