ഐ.ഐ.ടി ബോംബെയിൽ എൻജിനിയർ ഒഴിവുകൾ

Monday 23 May 2022 1:45 AM IST

തിരുവനന്തപുരം: ഐ.ഐ.ടി ബോംബെയിൽ സൂപ്രണ്ടിംഗ് എൻജിനിയർ, ജൂനിയർ എൻജിനിയർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ 31 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ജൂൺ 9. അപേക്ഷയ്‌ക്കും വിശദാംശങ്ങൾക്കും iitb.ac.in. സൂപ്രണ്ടിംഗ് എൻജിനിയർ: 123100-215900, ജൂനിയർ എൻജിനിയർ: 35400-112400, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: 21700-69100 എന്നിങ്ങനെയാണ് ശമ്പളനിരക്കുകൾ.

തെ​ല​ങ്കാ​ന​യി​ൽ​ ​പൊ​ലീ​സാ​കാം

ഹൈ​ദ​ര​ബാ​ദ്:​ ​തെ​ല​ങ്കാ​ന​ ​സ്റ്റേ​റ്റ് ​ലെ​വ​ൽ​ ​പൊ​ലീ​സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​എ​സ്.​ഐ,​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​പ്രൊ​ഹി​ബി​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ക്‌​സൈ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ത​സ്‌​തി​ക​ക​ളി​ലെ​ 17,291​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​മേ​യ് 26​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​പേ​ക്ഷ​യും​ ​t​s​l​p​r​b.​i​n​ ​എ​ന്ന​ ​തെ​ല​ങ്കാ​ന​ ​പൊ​ലീ​സ് ​വെ​ബ്സൈ​റ്റി​ൽ.​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​യി​ൽ​ 800​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.

എ​യ​ർ​ഫോ​ഴ്‌​സി​ൽ​ ​എ​ൽ.​ഡി​ ​ക്ള​ർ​ക്ക്

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സ് ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ള​ർ​ക്ക് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​ 18​-25.​ ​സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ന് ​പ്രാ​യ​ത്തി​ൽ​ ​ആ​നു​കൂ​ല്യം​ ​ഉ​ണ്ടാ​കും.​ ​പ്ള​സ്‌​ടു​ ​പാ​സാ​യ,​ ​‌​ഒ​രു​ ​മി​നു​റ്റി​ൽ​ 35​ ​വാ​ക്കു​ക​ളു​ടെ​ ​ടൈ​പ്പിം​ഗ് ​വേ​ഗ​ത​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ൽ​ ​പ്ള​സ്ടു​ ​ത​ല​ത്തി​ലു​ള്ള​ ​ജ​ന​റ​ൽ​ ​ഇം​ഗ്ളീ​ഷ്,​ ​പൊ​തു​വി​ജ്ഞാ​നം,​ ​ന്യൂ​മ​റി​ക്ക​ൽ​ ​ആ​പ്റ്റി​ഡ്യൂ​ഡ്,​ ​ജ​ന​റ​ൽ​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നാ​യി​രി​ക്കും​ ​ചോ​ദ്യ​ങ്ങ​ൾ.​ ​ഇം​ഗ്ളീ​ഷ്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 20.
ഇം​ഗ്ളീ​ഷി​ലോ​ ​ഹി​ന്ദി​യി​ലോ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​യി​ൽ​ ​പു​തി​യ​ ​ഫോ​ട്ടോ​യും​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പും​ ​വേ​ണം,​ ​സ്വ​ന്തം​ ​മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ​ ​പ​ത്തു​രൂ​പ​ ​സ്റ്റാ​മ്പ് ​ഒ​ട്ടി​ച്ച​ ​ക​വ​റും​ ​അ​പേ​ക്ഷ​യി​ലു​ണ്ടാ​ക​ണം.​ ​ഏ​തു​പോ​സ്റ്റാ​ണെ​ന്നും​ ​കാ​റ്റ​ഗ​റി​യാ​ണെ​ന്നും​ ​ക​വ​റി​ന് ​പു​റ​ത്ത് ​സൂ​ചി​പ്പി​ക്ക​ണം.
അ​പേ​ക്ഷ​ക​ൾ​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ,​ ​സി​വി​ലി​യ​ൻ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ്,​ ​എ​യ​ർ​ഫോ​ഴ്‌​സ് ​റെ​ക്കാ​ർ​ഡ് ​ഓ​ഫീ​സ്,​ ​സു​ബ്ര​തോ​ ​പാ​ർ​ക്ക്,​ ​ന്യൂ​ഡ​ൽ​ഹി​ ​-110010​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​എം​പ്ളോ​യ്‌​മെ​ന്റ് ​ന്യൂ​സി​ൽ.

ഇ​ഗ്‌​നോ​ ​കോ​ഴ്സു​കൾ
ര​ജി​സ്ട്രേ​ഷ​ൻ​ ​സൗ​ക​ര്യം

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ഗ്‌​നോ​യി​ൽ​ ​പ​ഠി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ന് ​പോ​ർ​ട്ട​ൽ​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​വി​വി​ധ​ ​ബി​രു​ദ,​ ​പി.​ജി,​ ​പി.​ജി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ളോ​മ​ ​തു​ട​ങ്ങി​യ​ ​കോ​ഴ്‌​സു​ക​ളി​ലാ​ണി​ത്.​ ​o​n​l​i​n​e​r​r.​i​g​n​o​u.​a​c.​i​n​ ​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട​ത്.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 3.​ ​നേ​ര​ത്തെ​ ​ഇ​ഗ്‌​നോ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കും​ ​സെ​മ​സ്റ്റ​റി​ലേ​ക്കും​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​ഫീ​സും​ ​അ​ട​യ്‌​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

ക്ഷേ​മ​നി​ധി​ ​കു​ടി​ശിക
ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ക​ള്ള് ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​കു​ടി​ശി​ക​ ​ഒ​റ്റ​ത്ത​വ​ണ​യാ​യി​ ​തീ​ർ​പ്പാ​ക്കാം.​ ​മേ​യ് 13​ ​മു​ത​ൽ​ 6​ ​മാ​സ​ക്കാ​ല​ത്തേ​ക്കാ​ണ് ​ന​ട​പ​ടി.​ ​കു​ടി​ശി​ക​യു​ള്ള​വ​ർ​ ​ബോ​ർ​ഡി​ന്റെ​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ന്റെ​ ​വി​വി​ധ​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ല​ഭി​ക്കും.

Advertisement
Advertisement