പ്രേംനസീർ പുരസ്‌കാരം വിധുബാല സമ്മാനിച്ചു

Monday 23 May 2022 12:52 AM IST
award

കോഴിക്കോട്: പ്രേംനസീർ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ സ്മൃതി പുരസ്‌കാരം എഴുത്തുകാരനും നിരൂപകനും മാദ്ധ്യമപ്രവർത്തകനുമായ രവി മേനോന് നടി വിധുബാല സമർപ്പിച്ചു. എം.കെ. ശ്രീധരൻ നായർ അദ്ധ്യക്ഷനായി. കവി പി.കെ. ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. പി. വി. ഗംഗാധരൻ മുഖ്യാതിഥിയായി. എ. ഹരിദാസൻ നായർ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. യു.കെ. കുമാരൻ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, പി. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.വി. സുബൈർ സ്വാഗതവും കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement