വനിതാ ലീഗിൽ ഗോകുലത്തിന് പത്താം ജയം,കിരീടത്തിനരികെ

Monday 23 May 2022 12:38 AM IST

ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗിൽ തുടർച്ചയായ പത്താം മത്സരത്തിലും ജയിച്ച് നിലവിലെ ജേതാളായ ഗോകുലം കേരള. ഇന്നലെ 7-1ന് സ്‌പോർട്‌സ് ഒഡിഷയെയാണ്ഗോകുല വനിതകൾ പരാജയപ്പെടുത്തിയത്.

നാലു ഗോളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഘാന താരം എൽഷദായ് അചെംഗ്പോയാണ് ഗോകുലത്തിന് അനായാസ ജയം സമ്മാനിച്ചത്. 5, 23, 78, 87 മിനിട്ടുകളിലായിരുന്നു എൽഷദായിയുടെ ഗോളുകള്‍ പിറന്നത്. 45ാം മിനിട്ടില്‍ൽ മനീഷ കല്യാൺ, 63,68 മിനിട്ടുകളിൽ സൗമ്യ എന്നിവരും ഗോകുലത്തിനായി വലകുലുക്കി.

10 മത്സരത്തിൽ നിന്ന് 30 പോയിന്റുമായി ഗോകുലം തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ സേതു എഫ്.സിയെ പരാജയപ്പെടുത്തുകയാണെങ്കിൽ ഗോകുലത്തിന് കിരീടം നിലനിറുത്താൻ കഴിയും.