ഫ്രഞ്ച് ഒാപ്പൺ : ഒൻസും തീമും പുറത്ത്

Monday 23 May 2022 12:39 AM IST

പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ ആറാം സീഡ് ഒൻസ് ജബേയൂർ ആദ്യ റൗണ്ടിൽ പുറത്തായി. ഡബ്ളിയു.ടി.എ കിരീടം നേടുന്ന ആദ്യ അറബ് വംശജയായി കഴിഞ്ഞവാരം ചരിത്രം സൃഷ്ടിച്ച ഒൻസിനെ ഇന്നലെ 56-ാം റാങ്ക് താരം പോളണ്ടിന്റെ മഗ്ദ ലിനെറ്റ് 3-6,7-6,7-5 എന്ന സ്കോറിനാണ് തോൽപ്പിച്ചത്.

പുരുഷ സിംഗിൾസിൽ മുൻ ഫൈനലിസ്റ്റ് ഡൊമിനിക്ക് തീമും ആദ്യ റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു.ബൊളീവിയയുടെ ഹ്യൂ ഗോ ഡെല്ലിയൻ 6-3,6-2,6-4 എന്ന സ്കോറിനാണ് രണ്ട് വട്ടം ഇവിടെ ഫൈനലിൽ കളച്ചിട്ടുള്ള തീമിനെ തോൽപ്പിച്ചത്.

Advertisement
Advertisement