വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

Monday 23 May 2022 1:59 AM IST

പെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മഹിളാ അസോസിയേഷൻ ഏലംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകരയിൽ ലിംഗ നീതി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ടി.പി രഹ്​ന സബീന ഉദ്ഘാടനം നിർവഹിച്ചു.
കെ. വിജയലക്ഷ്മി അദ്ധ്യക്ഷയായി. മഹിളാ അസോസിയേഷൻ നേതാക്കളായ കെ. തങ്കമണി, കെ. ആയിഷ, സുമ ടി.പി, കെ. സുനിത, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സംഗീത, ലക്ഷ്മി, സ്വപ്ന ബാബുരാജ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement