കേന്ദ്രസർക്കാർ സൗജന്യമായി കൊടുത്തതുപോലും തുലയ‌്‌ക്കുന്നു, എന്തുകൊണ്ട് കെ എസ് ആർ ടി സി ഗതിപിടിക്കുന്നില്ലെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇതാ...

Monday 23 May 2022 10:47 AM IST

തിരുവനന്തപുരം: ഡൽഹിയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടമെന്ന് കണ്ടെത്തി സി.എൻ.ജി ബസുകൾ ഉപേക്ഷിക്കുമ്പോഴാണ് നിത്യച്ചെലവിനുപോലും വകയില്ലാതെ വിഷമിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനിക്കുവേണ്ടി 455 കോടിയുടെ കിഫ്ബി വായ്പയിൽ 700 സി.എൻ.ജി ബസുകൾ വാങ്ങുന്നത്. 700 സി. എൻ. ജി ബസുകളുടെ വിലയ്‌ക്ക് 1300 ഡീസൽ ബസുകൾ വാങ്ങാമെന്നിരിക്കെയാണ് ഈ കുത്തഴിഞ്ഞ നടപടി.

ഡീസലിനെ വെല്ലുംവിധം സി.എൻ.ജി വില കുതിക്കുമ്പോൾ ഡീസൽ ബസിന്റെ ഇരട്ടിയിലേറെ വിലയുള്ള സി.എൻ.ജി ബസുകൾ വാങ്ങുന്നത് അബദ്ധമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസം വില കുറഞ്ഞപ്പോൾ, സി.എൻ.ജിക്ക് രണ്ടു രൂപ കൂടുകയായിരുന്നു. കിഫ്ബി പണം അനുവദിക്കും മുമ്പേ സി. എൻ. ജി ബസിന്റെ പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു! ഡൽഹിയും മഹാരാഷ്ട്രയും എൽ.എൻ.ജിയിലേക്കും ഇലക്ട്രിക് ബസിലേക്കും തിരിയുകയാണ്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ 2014ൽ സി.എൻ.ജി ബസ് വാങ്ങുമ്പോൾ സി.എൻ.ജി വില 36 രൂപ. ബസിന് മൈലേജ് 4.5 കി.മീ. അഞ്ച് വർഷം പഴക്കമുള്ള ബസിന്റെ മൈലേജ് 2.68 കിലോമീറ്ററായി കുറഞ്ഞു.

വില കൂടുതൽ, മൈലേജ് കുറവ്

35 ലക്ഷം:

ഡീസൽ ബസ് വില

65 ലക്ഷം:

സി.എൻ.ജി ബസ് വില

5 - 6 കി.മീ:

 ഡീസൽബസിന്റെ മൈലേജ്

4.5 - 5 കി.മീ:

സി.എൻ.ജി ബസിന്റെ മൈലേജ്

3 കി.മീ:

പഴയ ഡീസൽ ബസിന്റെ മൈലേജ്

2.68കി. മീ:

പഴയ സി.എൻ.ജി ബസിന്റെ മൈലേജ്

ഇന്ധനവില

96.52 രൂപ:

ഡീസൽ ലിറ്ററിന്

83 രൂപ:

സി.എൻ.ജി കിലോയ്ക്ക്

ഡോ​ക്കി​ൽ​ 1650​ ​ബ​സു​കൾ
കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​അ​നു​വ​ദി​ച്ച​ ​ജ​ൻ​റം​ ​ബ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​ഡി​പ്പോ​ക​ളി​ൽ​ ​ശ​രി​യാ​യ​ ​പ​രി​പാ​ല​ന​മി​ല്ലാ​തെ​ ​തു​രു​മ്പെ​ടു​ത്ത് ​ന​ശി​ക്കു​മ്പോ​ഴാ​ണ് ​ന​ഷ്ടം​ ​വി​ല​യ്ക്കു​ ​വാ​ങ്ങു​ന്ന​ ​പു​തി​യ​ ​നീ​ക്കം. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ഡോ​ക്കി​ലു​ള്ള​ ​ബ​സു​ക​ൾ​ ​ന​ന്നാ​ക്കി​ ​ഇ​റ​ക്കി​യ​ശേ​ഷ​മേ​ ​പു​തി​യ​ ​ബ​സു​ക​ൾ​ ​വാ​ങ്ങൂ​ ​എ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ 2018​ ​ജൂ​ൺ​ ​ആ​റി​ന് ​അ​ന്ന​ത്തെ​ ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഡോ​ക്കി​ലു​ള്ള​ത് 1650​ ​ബ​സു​ക​ളാ​ണ്.​ 2017​ന് ​ശേ​ഷം​ ​ഇ​ക്കൊ​ല്ല​മാ​ണ് 116​ ​പു​തി​യ​ ​ബ​സു​ക​ൾ​ ​വാ​ങ്ങി​ ​കെ​ ​-​ ​സ്വി​ഫ്ട് ​സ​ർ​വീ​സ് ​തു​ട​ങ്ങി​യ​ത്.


2016​ൽ​ ​സി.​എ​ൻ.​ജി​ ​വി​ല​ 45​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​ആ​യി​രു​ന്ന​പ്പോ​ൾ​ 1000​ ​സി.​ ​എ​ൻ.​ ​ജി​ ​ബ​സ് ​വാ​ങ്ങാ​ൻ​ ​കെ.​ ​എ​സ്.​ ​ആ​ർ.​ ​ടി.​ ​സി​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യി​രു​ന്നു.​ 324​ ​കോ​ടി​ ​രൂ​പ​ 3​ ​%​ ​പ​ലി​ശ​യ്‌​ക്ക് ​വാ​യ്‌​പ​ ​എ​ടു​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​(​ഇ​പ്പോ​ൾ​ ​കി​ഫ്ബി​ ​പ​ലി​ശ​ 4​%​ ​)​​.​ ​പ​ക്ഷേ​ ​ന​ട​പ്പാ​യി​ല്ല.