കുഫോസ് സന്ദർശിച്ചു

Tuesday 24 May 2022 12:00 AM IST

മരട്: ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സന്ദർശിച്ചു. ഫിഷറീസ് - സമുദ്രപഠന മേഖലകളിലെ ഫ്രാൻസിലെ ഉപരിപഠന - സ്കോളർഷിപ്പ് സാദ്ധ്യതകളെക്കുറിച്ച് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാനായിരുന്നു സന്ദർശനം. ഇന്ത്യയിലെ ഫ്രഞ്ച് കോൺസുൽ ജനറൽ കാതറിൻ സുവാർഡ്, അറ്റാഷെ ഡോ.ഫ്രാങ്കോയിസ് സേവ്യർ, ഡെപ്യൂട്ടി അറ്റാഷെ ഡോ.അനുപമ അംബിക, ഫ്രാൻസ് കാമ്പസ് മാനേജർ ശബരി കിഷോർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫ്രാൻസിലെ സർവ്വകലാശാലകളുമായി കുഫോസിനെ സഹകരിപ്പിക്കുന്നതിനെക്കുറിച്ച് വൈസ് ചാൻസലർ ഡോ.കെ.റിജി ജോണുമായി സംഘം ചർച്ച ചെയ്തു. കുഫോസിന്റെ ഹാച്ചറികളും ഫാമും സംഘം സന്ദർശിച്ചു.

Advertisement
Advertisement