തിരൂരിൽ വിശ്രമ കേന്ദ്രം റെഡി; തുടങ്ങിയിട്ട് തീരാതെ സെപ്റ്റിക് ടാങ്ക് നിർമ്മാണം

Tuesday 24 May 2022 12:37 AM IST
സെപ്റ്റിക് ടാങ്കിനുള്ള കുഴി ഇടിഞ്ഞ് താഴ്ന്നപ്പോൾ

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷന് സമീപം യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾക്കും വേണ്ടി തിരൂർ മുനിസിപ്പാലിറ്റി കോടികൾ ചിലവഴിച്ചു നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം മുക്കാൽ ഭാഗവും പൂർത്തിയായെങ്കിലും സെപ്റ്റിക് ടാങ്ക് നിർമാണം ആരംഭിച്ചിട്ട് മാസങ്ങളായി. ആദ്യം സെപ്റ്റിക് ടാങ്കിന് വേണ്ടി കുഴിയെടുത്ത് നിലം കോൺഗ്രീറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് സ്റ്റേ ഓർഡർ വരുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മുനിസിപ്പാലിറ്റി ടാങ്ക് നിർമ്മിച്ചത് എന്ന് കാണിച്ച് സ്ഥല ഉടമ സ്റ്റേ ഓർഡർ വാങ്ങിച്ചത്. തുടർന്ന് അതിനോട് ചേർന്ന് തന്നെ മറ്റൊരു കുഴി എടുത്തെങ്കിലും തുടർച്ചയായി പെയ്ത മഴയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മണ്ണ് ഇടിഞ്ഞു കുഴിച്ച കുഴി മൂടുന്ന അവസ്ഥയണുള്ളത്. സ്വതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഫ്രീഡം ലൈറ്റ് സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന് സെപ്റ്റിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ മുനിസിപ്പാലിറ്റി അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് കുഴിച്ചിട്ടും കുഴിച്ചിട്ടും തീരാത്ത സെപ്റ്റിക് ടാങ്കിന് ഇങ്ങനെ ഒരവസ്ഥ.

Advertisement
Advertisement