സാങ്കേതിക യൂണി. എൻജി. സ്കൂളിന് 50 കോടി

Tuesday 24 May 2022 12:07 AM IST

തിരുവനന്തപുരം: പുതിയ ആസ്ഥാന മന്ദിരത്തിന് 60 കോടിയും എൻജിനിയറിംഗ് സ്കൂളുകൾക്ക് 50കോടിയും നീക്കിവച്ച് സാങ്കേതിക സർവകലാശാലയുടെ ബഡ്‌ജറ്റ്. ഗവേഷണ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും സ്​റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി. കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്‌പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000 വിദ്യാർത്ഥി പ്രോജക്ടുകൾ എന്നിവയ്ക്ക് മൂന്നുകോടി വീതമുണ്ട്. അഫിലിയേ​റ്റഡ് കോളേജുകളിലെ പരീക്ഷാനടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക വിദൂര പരീക്ഷാനിരീക്ഷണ സംവിധാനം10 കോടി ചെലവിൽ സജ്ജമാക്കും.

വ്യവസായശാലകളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്ക് 5 കോടി, ഓൺലൈൻ പരീക്ഷാസംവിധാനത്തിന് 3 കോടി, എൻജിനിയറിംഗ് ഫാബ് ലാബുകൾക്ക് 2 കോടി, ആധുനിക ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾക്കായി ഒരു കോടി വീതം നീക്കിവച്ചു. 566.98 കോടി രൂപ വരവും 614.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ.ബിജുവാണ് അവതരിപ്പിച്ചത്.

Advertisement
Advertisement