കേരളസർവകലാശാല പ്രവേശന തീയതി നീട്ടി

Tuesday 24 May 2022 12:00 AM IST

ഐ.എം.കെ പ്രവേശനത്തിനായി ജൂൺ 20 വരെയും യു.ഐ.എം പ്രവേശനത്തിനായി ജൂൺ 27 വരെയും അപേക്ഷ സമർപ്പിക്കാം.

പരീക്ഷാഫലം

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്‌ട്രോണിക്സ് (340) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 3 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), എൻവിയോൺമെന്റൽ സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (216), കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ (195), ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 7 വരെ അപേക്ഷിക്കാം.

കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ID) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുതുക്കിയ പരീക്ഷാത്തീയതി

HN 1111.1 (ഹിന്ദി കഥാസാഹിത്യം) ഒന്നാം സെമസ്റ്റർ, സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി., ആഗസ്റ്റ് 2021 സ്‌പെഷ്യൽ പരീക്ഷ മേയ് 28 ലേക്ക് പുനഃക്രമീകരിച്ചു. അന്നേ ദിവസത്തെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ടൈംടേബിൾ

ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം., ബി.ബി.എ എൽ.എൽ.ബി., ജൂൺ 3 ന് ആരംഭിക്കുന്ന ബി.എ എൽഎൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


മാർക്ക്ലിസ്റ്റ്

നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, മേയ് 2021 സ്‌പെഷ്യൽ പരീക്ഷയുടെ കരട് മാർക്ക്ലിസ്റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 31 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ, മാർച്ച് 2022 ന്യൂ ജനറേഷൻ കോഴ്സ് എം.എസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എഥനോബോട്ടണി ആൻഡ് എഥനോഫാർമകോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും.


സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ.III (മൂന്ന്) സെക്ഷനിൽ 25 മുതൽ ജൂൺ 1 വരെയുളള ഹാജരാകണം.


പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽഎൽ.ബി., ജൂൺ 2022 (മേഴ്സിചാൻസ് - 2011 സ്‌കീം - 2011 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 15 വരെയും 400 രൂപ പിഴയോടെ ജൂൺ 17 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

Advertisement
Advertisement